About

പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ താലൂക്കില്‍ കുഴല്‍മന്ദം ബ്ളോക്കിലാണ് കോട്ടായി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കോട്ടായി ഒന്ന്, കോട്ടായി രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കോട്ടായി ഗ്രാമപഞ്ചായത്തിന് 19.86 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്.

pal-kottayi

പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പറളി പഞ്ചായത്തും, കിഴക്കുഭാഗത്ത് മാത്തുര്‍ പഞ്ചായത്തും, തെക്കുഭാഗത്ത് കുത്തനൂര്‍ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തുമാണ്.

Geographic Co-ordinates: 10.764614°N  76.545203°E

ആദ്യകാലത്ത് ഈ പഞ്ചായത്ത് പുളിനെല്ലി പഞ്ചായത്തില്‍പ്പെട്ട പ്രദേശമായിരുന്നു.1934-ലാണ് കോട്ടായി പഞ്ചായത്തു രൂപീകൃതമായതെന്ന് രേഖകളില്‍ കാണുന്നു. ആദ്യപ്രസിഡന്‍റ് എ.ആര്‍.രാമകൃഷ്ണ അയ്യര്‍

Advertisements